കോടംതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശ്യാമള രവീന്ദ്രൻ

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

അരവിന്ദാക്ഷൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണിയമ്മ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫ്രാൻസിസ് ഡാമിയേൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കവിത ശിവദാസൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയ ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത്, 
കുത്തിയതോട് പി.ഒ, ചേർത്തല, ആലപ്പുഴ

വില്ലേജ് - കോടംതുരുത്ത്

താലൂക്ക് - ചേർത്തല

ബ്ലോക്ക്- പട്ടണക്കാട്

ജില്ല - ആലപ്പുഴ

വിസ്തീർണ്ണം - 10. 81 ച. കി. മീ

ജനസംഖ്യ(2011) - 21295 

ആകെ വാർഡുകൾ - 18

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 1953 ലാണ് രൂപീകൃതമായത്. 10.81 ചതുരക്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണ് നിലവില്‍ ഉള്ളത്. കോടംതുരുത്തിന്‍റെ ഭൂമിശാസ്തപരമായ കിടപ്പ് വളഞ്ഞും പുളഞ്ഞുമാണ്. ഈ പ്രത്യേകത കൊടിയ എന്നറിയപ്പെടുന്നു. വേമ്പനാട്ടുകായലിന്‍റെ തന്നെ ഭാഗമായ ഉളവെയ്പ്, കുറുമ്പികായലിന്‍റേയും , വല്ലേത്തോട്, പൊഴിത്തോട്, കരേത്തോട്, തയ്യില്‍തോട് എന്നിവയുടേയും ഉള്ളിലേയ്ക്ക് തള്ളി ചിതറികിടക്കുന്ന തുരുത്തുപോലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. അങ്ങനെ കോടിയ - തുരുത്ത് കോടംതുരുത്ത് ആയതാകാം എന്ന പണ്ടുമുതല്‍ പറയപ്പെടുന്നു.

കൂടുതൽ വായിക്കുക