ആഡിറ്റ് റിപ്പോർട്ട് 2023-24
കോടംതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ 2023–24 സാമ്പത്തിക വർഷത്തെ ധനകാര്യ പ്രവർത്തനങ്ങൾ പരിശോധിച്ച ഓഡിറ്റ് റിപ്പോർട്ടിൽ അക്കൗണ്ടിംഗ്, നികുതി പിരിവ്, പദ്ധതി നിർവഹണം, മരാമത്ത് പ്രവൃത്തികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. വസ്തുനികുതി, തൊഴിൽ നികുതി, സ്ഥാപന തൊഴിൽ നികുതി എന്നിവ പൂർണമായി ഈടാക്കാത്തത് പഞ്ചായത്തിന് വരുമാനനഷ്ടത്തിന് ഇടയാക്കിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചില പദ്ധതികളിൽ അളവിലും നിരക്കിലും വ്യത്യാസം മൂലം അധിക തുക അനുവദിച്ചതും, വകയിരുത്തിയ ഫണ്ടുകളുടെ വിനിയോഗത്തിൽ കുറവ് ഉണ്ടായതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രേഖകളുടെ കൃത്യമായ പരിപാലനം, ലെഡ്ജർ-രജിസ്റ്റർ പൊരുത്തപ്പെടുത്തൽ, ആഭ്യന്തര നിയന്ത്രണം എന്നിവ ശക്തിപ്പെടുത്തി ഓഡിറ്റ് പരാമർശങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു