ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേര്ത്തല താലൂക്കില് പട്ടണക്കാട് ബ്ലോക്കില് സ്ഥിതിചെയ്യുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 1953 ലാണ് രൂപീകൃതമായത്. 10.81 ചതുരക്ര കിലോ മീറ്റര് വിസ്തൃതിയുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്തില് 18 വാര്ഡുകളാണ് നിലവില് ഉള്ളത്. കോടംതുരുത്തിന്റെ ഭൂമിശാസ്തപരമായ കിടപ്പ് വളഞ്ഞും പുളഞ്ഞുമാണ്. ഈ പ്രത്യേകത കൊടിയ എന്നറിയപ്പെടുന്നു. വേമ്പനാട്ടുകായലിന്റെ തന്നെ ഭാഗമായ ഉളവെയ്പ്, കുറുമ്പികായലിന്റേയും , വല്ലേത്തോട്, പൊഴിത്തോട്, കരേത്തോട്, തയ്യില്തോട് എന്നിവയുടേയും ഉള്ളിലേയ്ക്ക് തള്ളി ചിതറികിടക്കുന്ന തുരുത്തുപോലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. അങ്ങനെ കോടിയ - തുരുത്ത് കോടംതുരുത്ത് ആയതാകാം എന്ന പണ്ടുമുതല് പറയപ്പെടുന്നു.
കൂടുതൽ വായിക്കുക