ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി
കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രധാന സമിതിയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
പെൻഷൻ, സാമൂഹ്യസുരക്ഷാ പദ്ധതികൾ, വനിതാ-ശിശു ക്ഷേമ പ്രവർത്തനങ്ങൾ, ദാരിദ്ര്യനിർമാർജനം, കുടുംബക്ഷേമം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതും കമ്മിറ്റിയുടെ പ്രധാന ചുമതലയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ പരിഗണനയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
ചെയർമാൻ - ശ്രീ ഫ്രാൻസിസ് ഡാമിയേൻ