ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 153 ലാണ് രൂപീകൃതമായത്. 10.81 ചതുരക്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണ് നിലവില്‍ ഉള്ളത്. കോടംതുരുത്തിന്‍റെ ഭൂമിശാസ്തപരമായ  കിടപ്പ് വളഞ്ഞും പുളഞ്ഞുമാണ്. ഈ പ്രത്യേകത കൊടിയ എന്നറിയപ്പെടുന്നു. വേമ്പനാട്ടുകായലിന്‍റെ തന്നെ ഭാഗമായ ഉളവെയ്പ്, കുറുമ്പികായലിന്‍റേയും , വല്ലേത്തോട്, പൊഴിത്തോട്, കരേത്തോട്, തയ്യില്‍തോട് എന്നിവയുടേയും ഉള്ളിലേയ്ക്ക് തള്ളി ചിതറികിടക്കുന്ന തുരുത്തുപോലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. അങ്ങനെ കോടിയ - തുരുത്ത് കോടംതുരുത്ത് ആയതാകാം എന്ന പണ്ടുമുതല്‍ പറയപ്പെടുന്നു.   
ഗ്രാമത്തിന്‍റെ ചരിത്രം കണ്ടെത്തി രേഖപ്പെടുത്തല്‍ സാമഗ്രികളുടെ കുറവ്, ഗ്രാമത്തിന്‍റെ ചരിത്രവസ്തുക്കള്‍ സമാഹരിച്ച് സൂക്ഷിക്കുന്ന രേഖകളുടെ കുറവ് എന്നീ അപര്യായാപ്തതകള്‍ക്കിടയിലും താഴെ പറയും വിധം ശേഖരിച്ചിട്ടുണ്ട്.
    ശ്രീ നാരായണ ഗുരുസ്വാമികള്‍, മഹാനായ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍ മുതലായവര്‍ ഉണര്‍ത്തിവിട്ട അനാചാര വിരുദ്ധ, സാമുദായിക നവീകരണ പ്രസ്ഥാനങ്ങളാണ് ഈ ഗ്രാമത്തെ നവോത്ഥാനത്തിലേയക്കും ദേശീയ പ്രസ്ഥാനത്തിലേയ്ക്കും നയിച്ചത്. പ്രാദേശികമായി  ഈ പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നു.  അയിത്തോച്ചാടന സമരങ്ങളില്‍ ഗ്രാമ വിജയം കൈവരിച്ചതോടൊപ്പം രാജവാഴ്ച അവസാനിപ്പിക്കല്‍ സ്വാതന്ത്യം നേടിയെടുക്കല്‍ എന്നിവയില്‍ എളിയ പങ്കു വഹിച്ചു. അവശതകള്‍ പരിഹരിക്കുന്നതിനായി സ്വയം സംഘടിച്ച് സമരം ചെയ്തു. അതില്‍ നിന്നും വളര്‍ച്ച നേടി അത് തുടരുകയാണ്.
കേരളത്തിലെ ഇതര ഭാഗങ്ങളില്‍ എന്നതുപോലെ സവര്‍ണ്ണ മേദാവിത്വം ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. നാടുവാഴികളും ഭൂ പ്രഭുക്കളും സവര്‍ണ്ണരുടെ താല്‍പര്യമാണ് സംരക്ഷിച്ചിരുന്നത്. രാജാവില്‍ നിന്നും അവര്‍ താഴ്ച കുറഞ്ഞ വെള്ളചാലുകള്‍ പതിച്ചുവാങ്ങി. ഇത്ര കഴുകോല്‍ മുട്ട് എന്ന അടിസ്ഥാനത്തിലാണ് താഴ്ച കണക്കാക്കിയിരുന്നത്. ദേവ സ്ഥാനത്തിനു വേണ്ടി വേറെ ഭൂമിയും പതിച്ചു കിട്ടി. അവര്‍ണ്ണരെ ഈ ഫൂമിയില്‍ അടിമകളെ പോലെ പണിയെടുപ്പിച്ചു. ജലാശയങ്ങളില്‍ താഴ്ച ഭാഗത്ത് വരമ്പുകള്‍ കുത്തിയുണ്ടാക്കി.  കള്ളികള്‍ തിരിച്ചു തേക്കു കുട്ട ഉപയോഗിച്ചും, ചക്രം ചവിട്ടിയും വെള്ളം വറ്റിച്ചു. കുടി കിടപ്പിനായി മോശം സ്ഥലം നല്‍കും. ആ പുരയിടം കര്‍ഷര്‍ മെച്ചപ്പെടുത്തി കഴിയുമ്പോള്‍  ഉടനെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി താമസിപ്പിക്കുക പതിവായിരുന്നു.
വേലിക്കകത്തു പുരയിടത്തില്‍ ഒരു കഴുമരം ഉണ്ടായിരുന്നു. ഇവിടെ ആളുകളെ തൂക്കികൊന്നിരുന്നതായും പഴമക്കാര്‍ പറയുന്നു.
രണ്ടാം ലോക മഹായുദ്ധം
    ഇക്കാലത്ത് ഗംഭീരമായ ഭക്ഷ്യക്ഷാമം ഉണ്ടായി. ബജറ, മേയ്സ്, കപ്പലണ്ടിപിണ്ണാക്ക്, കപ്പപ്പോടി എന്നിവയയായിരുന്നു പ്രധാന ആഹാരം, പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരുന്നു, കോളറ, മസൂരി, സന്നിപാതജ്വരം, മലമ്പനി എന്നിവ പിടിപെട്ട് ധാരാളം പേര്‍ മരിച്ചു. സൈനിക സേവനത്തിനായി ആസാമില്‍ പോയവര്‍ ധാരാളമുണ്ടായിരുന്നു.  ഗ്രാമത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ദുഷ്കരമായ കാലമായിരുന്നു ഇത്.
ചരിത്ര സ്മാരകങ്ങള്‍ - അതിര്‍ത്തിശില
കോച്ചി - തിരുവതാംകൂര്‍ നാട്ടു രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിക്കല്ല് ഒരെണ്ണം കോടംതുരുത്ത് ഒന്നാം വാര്‍ഡില്‍( നീണ്ടകര) സ്ഥിതിചെയ്യുന്നു. ഒരു വശത്ത് څകോچ എന്നും മറുവശത്ത് څതിچ  എന്നും രേഖപ്പെടുത്തിയിരിക്കുന്ന ഈ കല്ല് ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടെ പോലീസ് ക്യാമ്പും അവരെ സഹായിക്കാന്‍ നാട്ടുകാരായ അരപോലീസും ുണ്ടായിരുന്നു. തിരുവതാം കൂറില്‍ നിന്നും പുകയില, ചക്കര, ശര്‍ക്കര എന്നിവയും കൊച്ചിയില്‍ നിന്നും  അരി, കൊപ്ര, കറുപ്പ് മുതലായവ അതിര്‍ത്തി തോടു വഴി കള്ളക്കടത്ത് നടത്തിയിരുന്നു.

കോടംതുരുത്ത് 8-ാം വാര്‍ഡില്‍  വിളക്കുമാടം തറ പരയിടത്തിലും കുത്തിയതോട് തോടിന്‍റെ പടിഞ്ഞാറെ മുഖപ്പിലും വിളക്കുമരത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം
ചെക്ക് പോസ്റ്റ് - (ചൗക്ക)
ചൗക്കയുടെ അവശിഷ്ടങ്ങള്‍ കുത്തിയതോട് മാര്‍ക്കറ്റിന് പടിഞ്ഞാറ് വശം കാണാം
പൗണ്ട്
ചങ്ങരം യു പി സ്ക്കൂളിന് പുറകില്‍ പൗണ്ട് ഇപ്പോഴുമുണ്ട്. പഴയകാലത്ത് അലഞ്ഞു തിരിഞ്ഞി നടന്നിരുന്ന കന്നുകാലികളെ പിടിച്ച് ഇതില്‍ സൂക്ഷിച്ചിരുന്നു. അവയെ തിരിച്ചെടുക്കാന്‍ ഉടമകള്‍ പിഴ അടയ്ക്കണമായിരുന്നു.
ഇടവഴികളില്‍ കാല്‍നാട്ടി രാത്രി കാലങ്ങളില്‍ മണ്ണെണ്ണ വിളക്കുകള്‍ ഉപയോഗിച്ചിരുന്നു. വെസ്റ്റ് കോസ്ററ്, സിന്‍ഡിക്കേറ്റ് എന്നീ പേരുകളില്‍ കരി ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന വണ്ടികള്‍ ഈ പ്രദേശത്ത്  കൂടി സര്‍വ്വീസ് നടത്തിയിരുന്നു. ഇതിന്‍റെ  സൈഡുകള്‍ മറച്ചതായിരുന്നില്ല. പലക സീറ്റുകളാണ് ഉണ്ടായിരുന്നത്.
കുത്തിയതോട്- ചേര്‍ത്തല ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു. ഈ ബോട്ട് തടഞ്ഞു നിര്‍ത്തി പട്ടാളക്കാരെ വയലാറിലേയ്ക്ക് കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തി.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം
ഈ വെള്ളപ്പോക്കം ഈ ഗ്രാമത്തേയും ബാധിച്ചു. ഗ്രാമവാസികല്‍ ഭൂരിഭാഗവും മറ്റ്  സ്ഥലങ്ങളിലേയ്ക്ക് മാറി താമസിച്ചു. രണ്ടാഴചയോളം വെള്ളം വറ്റാതെ നിന്നും.  നെല്‍കൃഷി  നിശ്ശേഷം നശിച്ചു. വെള്ലം നീങ്ങിയപ്പോള്‍ പാടങ്ങളില്‍ ഏക്കല്‍ മണ്ണ്  അടിഞ്ഞഅ കിടന്നിരുന്നത് ഫലഭൂഷ്ടി കൂട്ടി. വിത്ത് ക്ഷാമ രൂക്ഷമായി. പുറമേ നിന്ന്  പൊക്കാളി കൊണ്ട്?????് വിതക്കേണ്ടി വന്നു.
കോടംതുരുത്ത് - സ്ഥല പേരിന്‍റെ ഉത്ഭവം
കോടംതുരുത്ത് കിടപ്പ് വളഞ്ഞും പുളഞ്ഞുമാണ്. ഈ പ്രത്യേകതയെ കൊടിയ എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത്, വേമ്പനാട്ടു കായലിന്‍റെ ഉപശാഖയായ ഉളവെയ്പ് കായലിന്‍റേയും പടിഞ്ഞാറു ഭാഗത്തുള്ള കുറുമ്പികായലിന്‍റേയും വല്ലേത്തോട്, കരേത്തോട്, തയ്യില്‍ തോട് എന്നിവയിലൂടെയും ഉള്ളിലേയ്ക്ക് തള്ളി കിടന്ന തുരുത്തു പോലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിനാല്‍ കൊടിയ തുരുത്ത് കോടംതുരുത്ത് ആയതാവാം എന്നാണ് അനുമാനം
എട്ടു വീട്ടില്‍ കര്‍ത്താക്കന്മാരുടെ  വീടുകള്‍ സന്ദര്‍ശിക്കുന്നതിന് പണ്ടുകാലത്ത് തയ്യില്‍ തോട്ടിലൂടെ ഓടത്തില്‍ വന്നിരുന്ന ആഴ്വാഞ്ചരി തമ്പ്രാക്കളുടെ വരവിനെ അനുസ്മരിച്ചുകൊണ്ട് ഈ പ്രദേശത്ത് ഓടംതുരുത്ത് എന്നു പേര്‍ കിട്ടിയെന്ന് പഴമക്കാര്‍ പറഞ്ഞ് കോടംതുരുത്ത് ആയതാവാം