ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂപ്രകൃതി

കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത്  വടക്ക് അക്ഷാംശം 09.44 ലും കിഴക്ക് രേഖാംശം 076.20 ലും സ്ഥിതിചെയ്യുന്നു. ഈ പഞ്ചായത്തിന്‍റെ    ഭൂപ്രകൃതി തികച്ചും വൈവിധ്യമാര്‍ന്നതാണ്. ഒരു കാലത്ത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളുടെ പടിഞ്ഞാറ് അതിര്‍ത്തിയോളം കയറി കിടന്നിരുന്ന അറേബ്യന്‍ കടല്‍ എ. ഡി നാലാം ശതകത്തോടെ പിന്‍വാങ്ങിയതാണ് ഈ പഞ്ചായത്ത് ഉള്‍ക്കോള്ളുന്ന  ചേര്‍ത്തല താലൂക്ക് ഉദ്ഭൂതമായതെന്ന് ഭൂ വിഞ്ജാനികള്‍ അനുമാനിക്കുന്നു. ഒരു ഭൂകമ്പത്തിന്‍റെ ഫലമായാണ് പഞ്ചായത്തിന്‍റെ കിഴക്കേ അതിര്‍ത്തിയായ ഉളവെയ്പ് കായല്‍ ഉള്‍പ്പെടുന്ന വേമ്പനാട്ട് കായല്‍ ഉല്‍ഭവിച്ചതെന്നും കരുതുന്നു. വൃക്ഷ നിബിഡമായിരുന്ന ഈ പ്രദേശത്ത് പിന്‍കാലത്ത് സമുദ്രാതിക്രമമുണ്ടായതിന് ഇവിടെ ധാരാളമായി കാണപ്പെടുന്ന കക്ക തെളിവാണ്. ഇപ്പോഴും പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിക്കപ്പറത്തുള്ള പ്രദേശങ്ങള്‍ ഇടയ്ക്കിടെ കടലാക്രമണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു. വേമ്പനാട്ടുു കായലിന്‍റെ തീരമൊഴിച്ചുള്ള ഭാഗം മണല്‍പരപ്പാണ്. കായല്‍ തീരം ചെളി പ്രദേശമാണ്.

Geography